Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sports Day

Europe

കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം ഫാ​മി​ലി സ്പോ​ര്‍​ട്സ് ഡേ 31​ന്

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി സ്പോ​ര്‍​ട്സ് ഡേ ​ഈ മാ​സം 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. മി​ഠാ​യി പെ​റു​ക്ക​ല്‍, മ്യൂ​സി​ക്ക​ല്‍ ചെ​യ​ര്‍, വ​ടം​വ​ലി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ സ​മാ​ജം ഒ​രു​ക്കു​ന്നു​ണ്ട്. മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ക്കും. വി​ജ​യി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ 20ന് ​വെ​സ്‌​ലിം​ഗ് സെ​ന്‍റ് ഗെ​ര്‍​മാ​നൂ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​ജ​ത്തി​ന്‍റെ തി​രു​വോ​ണാ​ഘോ​ഷ വേ​ള​യി​ല്‍ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യാ​ദ​രി​ക്കും.

സ്പോ​ര്‍​ട്സ് ഡേ​യി​ലേ​യ്ക്ക് എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യും പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജോ​സ് പു​തു​ശേ​രി (+49 176 56434579), ഡേ​വീ​സ് വ​ട​ക്കും​ചേ​രി (+49 173 2609098), ബൈ​ജു പോ​ള്‍(004917669839435) എ​ന്നി​വ​രു​ടെ പ​ക്ക​ല്‍ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ലം: St.Stephan Kirche Hof, Rheinstr.75, Breuhl 50321.

Latest News

Up